Thursday, October 20, 2011

നബി ചരിത്രം - 01. കുടുംബവും പിതാമാഹന്മാരും




01. കുടുംബവും പിതാമാഹന്മാരും
സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയില്‍പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകന്‍(സ്വ)യുടെ കുടുംബ പാരമ്പര്യം. അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. അബ്ദുള്ള, അബ്ദുള്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്‌, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഇല്‍യാസ്, മുല്വര്‍, ഫിഹ്ര്‍, മാലിക്, നുള്വര്‍, കിനാന, ഖുസൈമ, മുദ് രിക, നിസാര്‍, മുഅദ്ദു, അദ്നാന്‍ ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി തന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയതാണ്. (ഫത്‌ഹുല്‍ ബാരി 7/169) അദ്നാന്‍ ഇബ്രാഹിം(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)യുടെ സന്തതികളില്‍ പെട്ട
വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരന്മാരാല്‍ ഏകാഭിപ്രായമുള്ളതാണ്. എന്നാല്‍ ആദം(അ)വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മാതാവ് ഖുരൈശിയില്‍പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പ്രകാരം പിതാവിന്റെ പരമ്പരയില്‍ തന്നെ ചെന്നെത്തുന്നതാണ് ആമിന അവരുടെ പിത്ര് പരമ്പര വഹബ്, അബ്ദുമനാഫ്, സുഹറ, കിലാബ്, മുര്‍റത്ത് കഅബ്, ലുഅയ്യ് ……പിതാവ് നബി(സ്വ)യുടെ ജനനത്തിനു രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്ര രേഖകളിലെ പ്രബലമായ അഭിപ്രായം.
പിത്രവ്യന്മാര്‍: ഹാരിദ്‌, സുബൈര്‍, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരില്‍ ഹംസ, അബ്ബാസ് എന്നിവര്‍ മാത്രമാണ് ഇസ്‌ലാം ഉള്‍കൊണ്ടവര്‍.
അമ്മായിമാര്‍ (പിത്ര് സഹോദരിമാര്‍): സ്വഫിയ്യ: ഇവര്‍ മുസ്ലിമാവുകയും ഹിജ്റ: പോവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

0 comments: