Thursday, October 20, 2011

നബി ചരിത്രം - 04. മാതാവിന്റെ വിയോഗം



കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട്‌ ഭര്‍ത്താവിന്റെ ഖബര്‍ സന്തര്ഷിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമന്‍ ഒന്നിച്ചു മദീനയിലേക്ക് പോയി. ഒരുമാസക്കാലം അവിടെ കഴിച്ചുകൂട്ടി
ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗിയാവുകയും അവിടെവെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ട്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുള്‍ മുത്തലിബില്‍ വന്നുചേര്‍ന്നു. പക്ഷെ അധികകാലം അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. പ്രവാചകന്‍ (സ്വ)ക്ക് എട്ട്‌ വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ട്പിരിഞ്ഞു. പിതാമാഹനായിരുന്ന അബ്ദുള്‍ മുത്തലിബ് തന്‍റെ മരണത്തിനു മുമ്പ് തന്നെ വസിയ്യത്ത്‌ ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത് പ്രിത്രിവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.
05. പിത്രിവ്യന്റെ ലാളനയില്‍
ധനികനല്ലെങ്കിലും തന്‍റെ സഹോദര പുത്രനെ പ്രയാസങ്ങളറിയാതെ എല്ലാനിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നല്‍കി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാല്‍ പ്രവാചകന്‍ (സ്വ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിത്രവ്യനെ സംരക്ഷിച്ചുപോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമ ബീവിയോടോത്തുള്ള കാലത്ത് തന്നെ ആടുകളെ മേയ്ക്കാന്‍ പരിചയിച്ച പ്രവാചകന്‍ അബൂത്വാലിബിന്‍റെ ആടുകളെ മേയ്ക്കല്‍ പതിവാക്കി സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിന്റെ മഹത്വം അന്നുതന്നെ മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാ൯. പ്രവാചകന്മാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെജീവിതം നയിച്ചവരായിരുന്നു വെന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ വ്യക്തമാക്കിയത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
ആടുകളെ മേചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ലഎന്നും ഞാന്‍ മക്കക്കാര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ക്ക് ആടുകളെ മേചിരുന്ന വ്യക്തിയായിരുന്നു” (ബുഖാരി)എന്ന് നബി(സ്വ)പിന്നീട് വ്യക്തമാക്കിയതും ഹദീസുകളില്‍ കാണാവുന്നതാണ്.
06. ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച
ആടുകളെ മേക്കുന്നതില്‍ മാത്രം തന്‍റെ സഹോദരപുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തന്‍റെ ശാം യാത്രയില്‍ പ്രവാചകനെയും കൊണ്ടുപോകാന്‍ തീരുമാനിക്കുകയും രണ്ടുപേരും കൂടി യാത്രാ സംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു.
വഴി മദ്ധ്യേ ബസ്വറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍ അവിടെ താവളമടിച്ചു.അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറഎന്ന് അറിയപ്പെട്ടിരുന്ന ജെര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു.പതിവിനു വിരുദ്ധമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ അവര്‍ അത്ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചകന്‍ (സ്വ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞ്:തീര്‍ച്ചയായും ഈ കുട്ടി ലോകത്തിനു നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു. നങ്ങളുടെ വേദ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്രപോലും ഞാന്‍ ഇദ്ധെഹത്തില്‍ കാണുന്നുണ്ട്.അതുകൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുകഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്നു മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് മടക്കി അയച്ചു.അന്ന് പ്രവാചകന് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം.

0 comments: